---
title: "കൂത്ത്പറമ്പിൽ ലോറിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോണ്ടിച്ചേരി സ്വദേശി 20 വർഷത്തിന് ശേഷം അറസ്റ്റിൽ"
english_title: "A native of Pondicherry, who drowned after 20 years, was arrested in connection with the death of 3 people after a lorry hit him in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156562/A native of Pondicherry, who drowned after 20 years, was arrested in connection with the death of 3 people after a lorry hit him in Koothparam"
published_at: "2023-10-24T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537cbb6c06e8_IMG-20231024-WA0112.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ലോറിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോണ്ടിച്ചേരി സ്വദേശി 20 വർഷത്തിന് ശേഷം അറസ്റ്റിൽ

> **Lead Summary:** കൂത്ത്പറമ്പിൽ ലോറിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോണ്ടിച്ചേരി സ്വദേശി 20 വർഷത്തിന് ശേഷം അറസ്റ്റിൽ.

## Article Content

കൂത്ത്പറമ്പിൽ ലോറിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോണ്ടിച്ചേരി സ്വദേശി 20 വർഷത്തിന് ശേഷം അറസ്റ്റിൽ.

കണ്ണവം പോലീസാണ് കടലൂർ സ്വദേശി ഗണേഷിനെ പിടികൂടിയത്. 2002 ൽ കൂത്ത്പറമ്പ് നിർമ്മല ഗിരിയിൽ വച്ച് ഗണേശൻ ഓടിച്ചിരുന്ന ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു, പിന്നീട് 2009 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ പിടിക്കുന്നതിന് കണ്ണവം SHO ജിതേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പ്രിൻസിപ്പൽ SI വിപിൻ, സീനിയർ സി പി ഒ ബിജേഷ് തെക്കുമ്പടൻ, സി പി ഒ മാരായ പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദ്ധീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156562/A native of Pondicherry, who drowned after 20 years, was arrested in connection with the death of 3 people after a lorry hit him in Koothparam)